കടപ്പാട് :- Master Chef India 2
- തക്കോല :- രണ്ടു
- കറുവ പട്ട :- ഒരിഞ്ചു നീളമുള്ള ഒരു കഷ്ണം
- പ്രൂണ്‍ :- അര കപ്പ് ( ഇത് പായ്ക്കറ്റില്‍ കിട്ടും )
- ഉണക്കമുന്തിരിങ്ങാ, ചെറി അരിഞ്ഞത് , ടൂട്ടി ഫ്രൂട്ടി :- ഒരു കപ്പ് ( പായ്ക്കറ്റ് ബെറീസ് ഒന്നും ഇല്ലാത്തതിനാല്‍ ഞാനിതാണ് ഉപയോഗിച്ചത് )
- ഓറഞ്ചു തൊലി വിളയിച്ചത് :- അഞ്ചു സ്പൂണ്‍
- ഇഞ്ചി വിളയിച്ചത് :- അഞ്ചു സ്പൂണ്‍
- വാനില എസ്സന്‍സ് :- കാല്‍ സ്പൂണ്‍
- റം :- കാല്‍ കപ്പ്
- ബ്രാണ്ടി :- കാല്‍ കപ്പ്
ഇവ മൂന്നു തവണ സ്പൂണ്‍ കൊണ്ട് ഇളക്കി മൂടി വയ്ക്കുക.
ഇത് ഇനി രണ്ടു ദിവസം കഴിഞ്ഞേ എടുക്കാവൂ..
- മൈദാ :- ഒരു കപ്പ്
- ബെയ്ക്കിംഗ് പൌഡര്‍ :- മുക്കാല്‍ സ്പൂണ്‍
- ജാതിയ്ക്ക ചുരണ്ടിയത് :- കാല്‍ സ്പൂണ്‍
- കറുവാ പട്ട പൊടിച്ചത് :- കാല്‍ സ്പൂണ്‍
- സര്‍വ്വ സുഗന്ധി ഇല പൊടിച്ചത് :- അര സ്പൂണ്‍
ഇവ എല്ലാം കൂടി ചേര്‍ത്ത് നന്നായി ഇടഞ്ഞു വയ്ക്കുക.
- വെണ്ണ :- ഒരു കപ്പ്
- ക്യാരമല്‍ :- ഒരു കപ്പ്
- വാനില എസ്സന്‍സ് :- കാല്‍ സ്പൂണ്‍
- മുട്ട :- മൂന്നു
വെണ്ണയും ക്യാരമലും എസ്സന്‍സ്സു ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.
ഇതിലേയ്ക്ക് മുട്ട കുറേശ്ശെ ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഇതില്‍ മൈദാ കൂട്ട് കുറേശ്ശെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതില്‍ പഴക്കൂട്ടു ചേര്‍ത്ത് ഇളക്കുക.
ഇത് മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ചു അലുമിനിയം ഫോയില്‍ കൊണ്ട് മൂടി ആവിയില്‍ വേവിച്ചെടുക്കുക.
സാഫ്രോണ്‍ ബ്രാണ്ടി സോസ്
- ഫ്രെഷ് ക്രീം :- അര കപ്പ്
- പഞ്ചസാര :- അഞ്ചു സ്പൂണ്‍
- കുങ്കുമ പൂവ് :- രണ്ടിതള്‍
- ബ്രാണ്ടി :- ആറു ടേബിള്‍ സ്പൂണ്‍
പാന്‍ ചൂടാക്കി ക്രീം ഒഴിക്കുക.
ഇതില്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കിയ ശേഷം കുങ്കുമ പൂവ് ചേര്‍ക്കുക.
ബ്രാണ്ടി ചേര്‍ത്ത് ഇളക്കി മൂന്നു മിനുട്ടിന് ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
പുഡ്ഡിംഗ് മോള്‍ഡില്‍ നിന്നും മാറ്റി വിളമ്പാനുള്ള പാത്രത്തില്‍ വച്ച ശേഷം മേലെ സോസ് ഒഴിക്കുക.
